യുപി സര്‍ക്കാരിനെതിരെ വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്. മഹാ കുംഭമേളയില്‍ മോട്ടോര്‍ സൈക്കിള്‍ റൈഡേഴ്സ് ആയി ജോലി ചെയ്ത നാല് ലക്ഷം യുവാക്കള്‍ വീണ്ടും ജോലിക്കായി 144 വര്‍ഷം കാത്തിരിക്കുമോ എന്ന് യുപി സര്‍ക്കാരിനോടെ അഖിലേഷ് ചോദിച്ചു. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും മഹോബയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അഖിലേഷ് പറഞ്ഞു.
” മഹാകുംഭമേളയില്‍ ഭക്തരെ യാത്ര ചെയ്യാന്‍ സഹായിക്കുന്നതിന് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്ന നാല് ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചതായി യുപി മുഖ്യമന്ത്രി പറയുന്നു. ഇതിനര്‍ത്ഥം 144 വര്‍ഷം കാത്തിരിക്കണോ അതേ ജോലി ലഭിക്കാനെന്ന് അഖിലേഷ് ചേദിച്ചു. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അടുത്ത പൂര്‍ണ്ണ മഹാകുംഭത്തെ സൂചിപ്പിച്ചായിരുന്നു അഖിലേഷിന്റെ വിമര്‍ശനം.
മഹാകുംഭ മേളക്ക് ശേഷം നിരവധി പേരെ കാണാതായിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ കാണാതായവരുടെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ടെന്നും അഖിലേഷ് വ്യക്തമാക്കി.
‘നിങ്ങള്‍ പ്രയാഗ്രാജ് സന്ദര്‍ശിക്കുകയാണെങ്കില്‍, ഇപ്പോഴും പൊലീസ് സ്റ്റേഷനുകള്‍ക്കും ആശുപത്രികള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും പുറത്ത് പോസ്റ്ററുകള്‍ പതിച്ചതായി കാണാം. മഹാ കുംഭമേള അവസാനിച്ചു, പക്ഷേ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 900ഓളം പേരെ ഇപ്പോഴും കാണാനില്ല’- അഖിലേഷ് വ്യക്തമാക്കി. 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ തോല്‍വി നേരിടേണ്ടിവരുമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.