X
    Categories: indiaNews

സുശാന്ത് സിംഗ് കേസില്‍ സിബിഐ അന്വേഷണം; സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

ഡല്‍ഹി: നടന്‍ സുശാന്ത് സിംഗ് ത്തിന്റെ മരണവുമായി സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐയെ അനുവദിക്കണമോയെന്ന് സുപ്രീം കോടതി ഇന്ന് തീരുമാനിക്കും. ജൂണ്‍ 14 നായിരുന്നു സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിക്കെതിരെ സുശാന്തിന്റെ പിതാവ് കെ കെ സിംഗ് ബീഹാറില്‍ കേസ് ഫയില്‍ ചെയ്തിരുന്നു. മകനെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും മാനസികമായും ഉപദ്രവിച്ചുവെന്നമെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ വിഷയുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തി നല്‍കിയ ഹര്‍ജിയില്‍ ബീഹാര്‍ പോലീസിന്റെ എഫ്‌ഐആര്‍ പൂര്‍ണമായും നിയമവിരുദ്ധമാണെന്നും കേസ് സിബിഐക്ക് അയയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും എന്നാല്‍ സുപ്രീംകോടതി കേസ് ഏജന്‍സിക്ക് കൈമാറുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും പറയുന്നു. അതോടൊപ്പം സുശാന്ത് സിങ്ങിന്റെ പിതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും പൊള്ളയായ ആരോപണങ്ങള്‍ മാത്രമാണെന്നും വ്യക്തമാക്കുന്നുണ്ട്.

Test User: