രാജ്യത്ത് എല്‍പിജി,സിഎന്‍ജി നിരക്കുകള്‍ വര്‍ധിപ്പിച്ചു. സിഎന്‍ജി യുടെ നിരക്ക് 8 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിഎന്‍ജിക്ക് 72 രൂപയില്‍നിന്ന് 80 രൂപയായി. മറ്റു ജില്ലകളില്‍ 83 രൂപ വരെയാണ് സിഎന്‍ജി യുടെ വില.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനും ഇന്ന് വിലകൂട്ടി. 256 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ എല്‍പിജി വില കൊച്ചിയില്‍ 2256 രൂപയായി.
കേന്ദ്ര സംസ്ഥാന ബജറ്റിലെ മാറ്റങ്ങളും ഇന്നു മുതല്‍ നിലവില്‍ വരും. വെള്ളക്കരം, ഭൂനികുതി, ഹരിത നികുതി, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയവെക്കും ഇന്ന് വര്‍ദ്ധനവുണ്ടാകും.മരുന്നുകളുടെ വില വര്‍ദ്ധനയും ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.