X

പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ക്ക് നേരെയുള്ള ധിക്കാരപരമായ പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും: പി.കെ കുഞ്ഞാലിക്കുട്ടി

കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത കാര്യങ്ങളാണ് സഭയില്‍ നടക്കുന്നതെന്നും ഈ ധിക്കാരത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷം കൊണ്ട് വരുന്ന സുപ്രധാന വിഷയങ്ങള്‍ പോലും യാതൊരു പ്രാധാന്യവുമില്ല എന്ന് പറഞ്ഞ് തുടരെ തുടരെ അവതരണാനുമതി നിഷേധിക്കുന്ന സാഹചചര്യത്തിലാണ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സമരം ചെയ്യേണ്ടി വന്നത്. നടു റോഡില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ വിഷയവുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ അടിയന്തിര പ്രമേയം. നിരന്തരമായുള്ള ഈ അവകാശ നിഷേധത്തിനെതിരെയാണ് പ്രതിപക്ഷം മാന്യമായി പ്രതിഷേധിച്ചത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിന്ന് സ്പീക്കര്‍ പുറകോട്ട് പോകുന്നു എന്ന് മാത്രമല്ല സമരത്തെ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സഭയിലെ തന്നെ മുതിര്‍ന്ന അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയെ കയ്യേറ്റം ചെയ്ത രീതിയൊന്നും അംഗീകരിക്കാവുന്നതല്ല. ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം സംസാരിക്കുന്നത്. പ്രതിപക്ഷ എം.എല്‍.എമാരെ കൈകാര്യം ചെയ്ത വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടപടിയെടുക്കണം. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ക് നേരെയുള്ള ധിക്കാരപരമായ പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. – പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

webdesk11: