ന്യൂഡല്‍ഹി: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി ചാക്കോ. നിരവധി തവണ മത്സരിച്ച വ്യക്തിയെന്ന നിലയില്‍ ഇത്തവണ മാറി നില്‍ക്കുകയാണെന്നും പുതിയ ആളുകള്‍ വരണമെങ്കില്‍ പഴയ ആളുകള്‍ മാറി നില്‍ക്കണമെന്നും പി.സി ചാക്കോ പറഞ്ഞു.
ഗ്രൂപ്പുകള്‍ നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന രീതി മാറേണ്ടതുണ്ടെന്നും ഭാരവാഹികളെ തീരുമാനിക്കുന്നത് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആകരുതെന്നും പി.സി ചാക്കോ പറഞ്ഞു.
പാര്‍ട്ടിയുടെ പ്രധാന ചുമതല വഹിക്കുന്ന ആളുകള്‍ മത്സരിക്കണോ എന്നതു സംബന്ധിച്ച് സ്വയം തീരുമാനിക്കേണ്ടതാണ്. ജയിക്കുക എന്നതാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള ഒരാളുടെ മാനദണ്ഡമെന്നും പി.സി ചാക്കോ പറഞ്ഞു.