ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി അടുത്തയാഴ്ച്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയ ഗാന്ധി കൂടുതല്‍ സമയം തേടും. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നത്. കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.