മുംബൈ: രാജ് താക്കറെയുടെ രാഷ്ട്രീയ കളിക്ക് ഭാഗമാവില്ലെന്ന് സൈന്യം. പാകിസ്താന്‍ താരം ഫവാദ് ഖാന്‍ അഭിനയിച്ച കരണ്‍ ജോഹറിന്റെ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സൈനത്തിന് 5 കോടി നല്‍കണം എന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ നിലപാടിന് ഭാഗമാവില്ലെന്നാണ് സൈന്യം അറിയിച്ചത്.
സൈനിക ഫണ്ടിലേക്ക് ആര്‍ക്കും സംഭാവനകള്‍ നല്‍കാം എന്നാല്‍ നിര്‍ബന്ധിത സംഭാവനകള്‍ സൈന്യം സ്വീകരിക്കില്ലെന്നാണ് സൈനിക ആസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Dont miss: പാക് താരങ്ങളാവാം പകരം സൈനത്തിന് 5 കോടി നല്‍കണം: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന
പാക് താരം ഫവാദ് ഖാന്റെ സാന്നിധ്യത്താല്‍ വിവാദത്തിലായ സിനിമയുടെ റിലീസ് മഹാരാഷ്ട്രയില്‍ മുടങ്ങിയ സാഹചരിയത്തില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും സംവിധായകന്‍ കരണ്‍ ജോഹറും നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് താക്കറെ ഈ വിഷയം മുന്നോട്ടു വച്ചത്്.
പാക് താരങ്ങളെ അഭിനയിപ്പിച്ചതിന് പകരമായി സൈനിക ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്യണമെന്ന എംഎന്‍എസിന്റെ നിബന്ധന നിര്‍മാതാക്കള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധത്തില്‍ നിന്നും സേന പിന്മാറിയത്.
എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച മുന്‍ സൈനികരും എം.എന്‍.എസ് നിര്‍ദ്ദേശത്തെ എതിര്‍ത്തു.