കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ തര്‍ക്കം കുടുപ്പിച്ചുകൊണ്ട്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയുമായി എത്തി. വിവാഹ ചടങ്ങിലോ വീട്ടുകൂടലിലോ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നം?’ എന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
വ്യക്തിപരമായ ബന്ധങ്ങളുടെ പേരില്‍ പാര്‍ട്ടിയെ തള്ളിപ്പറയാനാവില്ല. പരസ്പര സൗഹ്യറത്തിന്റെയോ വീട്ടുകൂടലിന്റെയോ പേരില്‍ പങ്കെടുത്തതിനെ മഹാപരാധമാക്കരുത്, എന്ന് ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു എന്നാല്‍ ഈ പ്രസ്താവന വിവാദങ്ങള്‍ക്കും വിമര്ശനങ്ങള്‍ക്കും കാരണമായി ‘കൊലക്കേസില്‍ പ്രതിയായ വ്യക്തിയുടെ വീട്ടില്‍ നേതാക്കള്‍ പങ്കെടുത്തതിലൂടെ പാര്‍ട്ടി എന്താണ് പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളെ സഹായിക്കാനാകാതെ പ്രതികളുടെ സൗകര്യത്തിന് മാതൃക കാണിക്കുമോ? എന്ന ചോദ്യം ഉയര്‍ന്നു.