X

ഇന്ത്യ സെമിയിൽ എത്തുമോ? 

അബുദാബി: 66 റൺസിന്റെ വലിയ വിജയം അഫ്ഗാനിസ്താനെതിരെ നേടിയതോടെ ഇന്ത്യക്ക് മുന്നിൽ സെമി ഫൈനലിന് മുമ്പുള്ള വലിയ കടമ്പ ന്യൂസിലാൻഡ്. ഗ്രൂപ്പ് രണ്ടിൽ പാക്കിസ്താൻ സെമി ഉറപ്പാക്കിയ സാഹചര്യത്തിൽ രണ്ടാം സ്ഥാനത്തിനായി മൽസരിക്കുന്നത് ഇന്ത്യയും ന്യൂസിലാൻഡുമാണ്.
നിലവിൽ നാല് മൽസരങ്ങൾ പൂർത്തിയാക്കിയ അഫ്ഗാനാണ് രണ്ടാമത്. പക്ഷേ ഇന്ത്യക്കും ന്യൂസിലാൻഡിനും രണ്ട് മൽസരം വീതം കളിക്കാനുണ്ട്. ഇതിൽ ഇന്ത്യ രണ്ടും ജയിക്കുകയും ന്യൂസിലാൻഡ് ഒരു മൽസരം തോൽക്കുകയും വേണം.
ഇന്ത്യയുടെ അവസാന രണ്ട് മൽസരങ്ങൾ വെള്ളിയാഴ്ച്ച സ്കോട്ട്ലാൻഡുമായും തിങ്കളാഴ്ച്ച നമീബിയയുമായാണ്.
 അതേ സമയം കിവീസിന്റെ പ്രതിയോഗികൾ നമീബിയയും അഫ്ഗാ നിസ്താനും. ഇതിൽ ഞായറാഴ്ച്ചയാണ് ന്യൂസിലാൻഡ്-അ ഫ്ഗാൻ മൽസരം. ഇതിൽ ഒരു അട്ടിമറിയാണ് ഇന്ത്യ പ്രതീ ക്ഷിക്കുന്നത്. അപ്പോഴും പ്രശ്നങ്ങളുണ്ട്. അഫ്ഗാൻ വലിയ വിജയം നേടിയാൽ അവരുടെ സാധ്യതയും ശക്തമാവും. ഇന്നലെ മൽസര ശേഷം സംസാരിക്കവെ റൺറേറ്റ്  മനസിൽ കണ്ട് തന്നെയാണ് ഇന്ത്യ കളിക്കുന്നതെന്ന് നായകൻ വിരാത് കോലി വ്യക്തമാക്കി

Test User: