ന്യൂഡല്‍ഹി: സ്വന്തമായി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിനു പിന്നാലെ ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് വിശദീകരണവും ഗുലാം നബി ആസാദ് രംഗത്തുവന്നത്. താന്‍ ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്നും സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ജമ്മുകശ്മീരിലേക്ക് പോകുമെന്നും സംസ്ഥാനത്ത് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും പിന്നീട് അതിന്റെ ദേശീയ സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.