X
    Categories: MoreViews

രാഷ്ട്രീയ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യം, അധികാരകൊതിയില്ല ; രജനികാന്ത്

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ രജനികാന്ത്. കാലഘട്ടത്തിന്റെ അനിവാര്യതയാണ് രാഷ്ട്രീയ പ്രവേശനമെന്നും സ്വന്തമായി പാര്‍ട്ടി രൂപികരിക്കുമെന്നും അദ്ദേഹം പ്രഖ്യാപനത്തില്‍. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം തമിഴ്നാട്ടില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് സ്‌റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം. രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തോടെ ഈ ദിവസം സംസ്ഥാന രാഷ്ട്രീയത്തില്‍ ചരിത്രത്തില്‍ പ്രധാന്യമര്‍ഹിക്കുന്ന ഒരുദിനമായി രേഖപ്പെടുത്തും.

രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം ജനങ്ങളോട് തനിക്കുള്ള കടപ്പാട് മൂലമാണ്. തമിഴ് രാഷ്ട്രീയത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് നാണംകെട്ട സംഭവങ്ങളാണ്. തനിക്ക് അധികാരകൊതിയില്ലെന്നും മൂന്നുവര്‍ഷത്തിനകം വാഗ്ദാനങ്ങള്‍ പാലിക്കാനായില്ലെങ്കില്‍ രാഷ് ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. സിനിമയിലെ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് തന്റെ പാര്‍ട്ടി മുന്‍ഗണന നല്‍കും. തമിഴ് രാഷ്ട്രീയം മാറ്റാന്‍ ശ്രമിക്കും. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് രജനി പറഞ്ഞു.

തമിഴ്നാട് രാഷ്ട്രീയത്തില്‍ രജനികാന്ത് പ്രവേശിക്കുന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയം മറ്റൊരു തലത്തിലേക്ക് മാറുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രജനി പുതിയ പാര്‍ട്ടി രൂപികരിക്കുന്നതോടെ തമിഴ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയേക്കും. ആര്‍.കെ നഗര്‍ ഉപതെരുഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്റെ വിജയ ആഹ്ലാദം അടങ്ങും മുമ്പാണ് മറ്റൊരു ശ്രദ്ധേയമായ രാഷ്ട്രീയ ചുവടുവെപ്പിന് തമിഴ്നാട് ഒരുങ്ങുന്നത്. നേരത്തെ നടന്‍ കമല്‍ഹാസനും രാഷ്ട്രീയത്തിലിറങ്ങുമെന്ന് അറീയിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയം മാറ്റത്തിന്റെ പാതയിലാണ്.

സിനിമയിലും രാഷ്ട്രീയത്തിലൂം ഒന്നും ശാശ്വതമല്ലെന്നും കാലം വരുമ്പോള്‍ എല്ലാം മാറുമെന്നും് നടന്‍ രജനീകാന്ത് കഴിഞ്ഞ ദിവസ പറഞ്ഞിരുന്നു.
എം.ജി.ആറിനെ ആളുകള്‍ ആരാധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ സ്വഭാവ മഹിമയാണ്. നടന മികവല്ല, സ്വഭാവ വൈശിഷ്ട്യമാണ് ഒരാള്‍ക്ക് ആദരവ് നേടിക്കൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രജനീകാന്ത് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നു സംവിധായകനും തിരക്കഥാകൃത്തുമായ കലൈജ്ഞാനം സംഗമത്തില്‍ അവിശ്യപ്പെട്ടിരുന്നു. 1978ല്‍ ഭൈരവി എന്ന ചിത്രത്തിലൂടെ രജനിയെ ആദ്യമായി നായകനാക്കിയത് ഇദ്ദേഹമാണ്. ആരാധക സംഗമത്തിന്റെ ആദ്യ ദിനം കലൈജ്ഞാനം രജനിക്കൊപ്പം വേദി പങ്കിട്ടിരുന്നു. കമല്‍ഹാസനു സമൂഹത്തിലെ സമ്പന്നരെ മാത്രമേ ആകര്‍ഷിക്കാനാവൂയെന്നും രജനിക്ക് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

chandrika: