ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്റെ കാലു കഴുകിയ വെള്ളം കുടിച്ചതിനെ ന്യായീകരിച്ച ബി.ജെ.പി എം.പിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ജാര്‍ഖണ്ഡില്‍ ബി.ജെ.പി എം.പി നിഷികാന്ത് ദ്യൂബെയുടെ കാല്‍ കഴുകി ആ വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍ കുടിച്ച സംഭവത്തെ പരിഹസിച്ചാണ് കപില്‍ സിബല്‍ രംഗത്തെത്തിയത്.
തന്നോടുള്ള സ്‌നേഹം മൂലമാണെന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ കാല്‍ കഴുകിയ വെള്ളം കുടിച്ചതെന്നായിരുന്നു സംഭവത്തില്‍ ബി.ജെ.പി എം.പിയുടെ ന്യായീകരണം.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലു കഴുകി ദ്യൂബെ ആ അഴുക്കു വെള്ളം കുടിക്കുമോ എന്ന ചോദ്യമാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ചോദിച്ചത്. സ്‌നേഹം കൊണ്ടാണെങ്കില്‍ മോദിയുടെ കാലു കഴുകി ആ വെള്ളം ദ്യൂബെ കുടിക്കുമോയെന്നും അങ്ങനെ കുടിച്ചില്ലെങ്കില്‍ മോദിയോട് സ്‌നേഹമില്ലെന്നല്ലേ അര്‍ഥമെന്നും കപില്‍ സിബല്‍ ചോദിച്ചു.
ജാര്‍ഖണ്ഡില്‍ ഞായറാഴ്ചയാണു വിവാദ സംഭവമുണ്ടായത്. ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ പ്രചാരണ പരിപാടികള്‍ക്കിടെ ദ്യൂബെയുടെ കാല്‍ കഴുകി ആ വെള്ളം പാര്‍ട്ടി പ്രവര്‍ത്തകനായ പവന്‍ കുടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ വൈറലാവുകയും ചെയ്തു. ഇതോടെ വന്‍ വിമര്‍ശനമാണ് ബി.ജെ.പി എം.പിയെ തേടിയെത്തിയത്.
ഇതോടെ ന്യായീകരണവുമായി എംപി രംഗത്തെത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കു തന്നോടുള്ള സ്‌നേഹം മനസ്സിലാക്കാന്‍ ട്രോളുണ്ടാക്കുന്നവര്‍ക്കു കഴിയുന്നില്ലെന്നായിരുന്നു ദ്യൂബെയുടെ വിശദീകരണം.