ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് ജി20 ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക ഇടനാഴി പുതിയ തലത്തിലേക്ക് രാജ്യങ്ങളെ ഉയര്‍ത്തുമെന്ന് മോദി പറഞ്ഞു. രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ഇടനാഴിയുടെ ലക്ഷ്യമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.
ഇടനാഴിയെ യുഎസ് പ്രസിഡണ്ട് ജോ ബൈഡനും പിന്തുണച്ചു. സുസ്ഥിരവും ദൃഢവുമായ വികസന ലക്ഷ്യങ്ങളാണ് മുന്നോട്ടു ഉള്ളത്. നല്ല നാളെക്കായി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം റഷ്യയുടെ പേര് പരാമര്‍ശിക്കാതെ യുക്രെയിന്‍ യുദ്ധത്തെക്കുറിച്ച് ജി20 നേതാക്കളുടെ സംയുക്ത പ്രസ്താവന. യുക്രെയിനില്‍ സമാധാനം പുലരണമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഒരു രാജ്യത്തേക്ക് കടന്നു കയറ്റം പാടില്ല ആണാവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാവില്ല- ജി 20 യോഗത്തിലെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ആഗോള സമ്പത്ത് വ്യവസ്ഥയില്‍ യുദ്ധത്തിന്റെ പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തിനായി ഒന്നിക്കണം. സമാധാനത്തെ പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ നടപടികള്‍ സ്വാഗതം ചെയ്യും. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.