ന്യൂഡല്‍ഹി: കോവിഡില്‍ വൈറസില്‍ നിന്നും മുക്തിനേടാന്‍ രാജ്യത്തെ ജനങ്ങനങ്ങള്‍ക്കായി പ്രതിരോധ വാക്സീന്‍ വികസിപ്പിച്ചാലും അതിന് ചെലവഴിക്കാന്‍ ഇന്ത്യയില്‍ പണം കാണുമോ എന്ന ചോദ്യവുമായി വാക്സീന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്‍ പൂനാവാലയാണ് ഈ ചോദ്യം ഉന്നയിച്ചത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രാസെനെക്കയുമായി സഹകരിച്ച് ഇന്ത്യയില്‍ കോവിഡ് -19 വാക്‌സീന്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുന്നതും പൂനെ സെറം ആണ്.
കോവിഡ് പ്രതിരോധ വാക്സീനായി 80,000 കോടി രൂപ വേണ്ടിവരുമന്നും മരുന്നിന്റെ ഉല്പാദനവും അതിന്റെ വിതരണവുമാവും ഇന്ത്യ നേരിടാന്‍ പോകുന്ന അടുത്ത വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്‍ പൂനാവാലയുടെ ചോദ്യം.
‘വേഗത്തിലൊരു ചോദ്യം, അടുത്ത വര്‍ഷത്തേക്കായി ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈയില്‍ 80,000 കോടി രൂപയുണ്ടാകുമോ? കാരണം വാക്സിന്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി ആരോഗ്യമന്ത്രാലയത്തിന് അത്രക്കാണ് വേണ്ടിവരിക. പ്രധാനമന്ത്രി, നാം എത്രയും വേഗം പരിഹാരം കാണേണ്ട അടുത്ത വെല്ലുവിളി ഇതാണ്.’ പൂനാവാല ട്വീറ്റ് ചെയ്തു.
ഇന്ത്യയില്‍ കോവിഡിനെതിരെ മൂന്നു വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. ശാസ്ത്രജ്ഞരുടെ അനുമതി ലഭിക്കുകയാണെങ്കില്‍ വാക്സിന്‍ നിര്‍മാണത്തിന് ഇന്ത്യ പൂര്‍ണ സജ്ജമാണ്. എല്ലാ ഇന്ത്യക്കാരിലും ഏറ്റവും കുറഞ്ഞ സമയത്തിനുളളില്‍ എത്തിക്കുന്നതിനെ സംബന്ധിച്ച് ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നാണ് വാക്സിന്‍ നിര്‍മാണവും വിതരണവും സംബന്ധിച്ച് നേരത്തെ പ്രധാനമന്ത്രി പറഞ്ഞത്.
എന്നാല്‍ വിഷയത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പൂനവാലെയുടെ ട്വീറ്റ്. താന്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ചോദ്യം ഉന്നയിച്ചതെന്നും മറ്റൊരു ട്വീറ്റില്‍ സിറം സിഇഒ വ്യക്തമാക്കുന്നുണ്ട്. കാരണം രാജ്യത്തിന്റെ നിലനിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യയിലേയും വിദേശത്തെയും വാക്സിന്‍ നിര്‍മാതാക്കളെ അവരുടെ സംഭരണം, വിതരണം എന്നിവ സംബന്ധിച്ച് കൃത്യമായ രൂപരേഖ ഉണ്ടാക്കേണ്ടതും അവരെ നാം അതിലേക്ക് നയിക്കേണ്ടതുണ്ടെന്നും, പൂനവാല വ്യക്തമാക്കി.
വാക്സീന്‍ വിതരണത്തിന് തയ്യാറായി കഴിഞ്ഞാല്‍ ഏകദേശം ഒന്നിന് 1000 രൂപ വില വരുമെന്ന് ജൂലൈയില്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൂനാവാല പറഞ്ഞിരുന്നു. ഓക്സഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.