ബെര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനം തടയാനുള്ള പാരിസ് ഉടമ്പടിയില്‍നിന്ന് യു.എസ് പിന്മാറിയേക്കുമെന്ന റിപ്പോര്‍ട്ടിനിടെ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചൈന വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം ചൈനീസ് താല്‍പര്യത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി ലി കെഖ്വിയാങ് ജര്‍മനിയില്‍ പറഞ്ഞു. പാരിസ് ഉടമ്പടയിലെ വ്യവസ്ഥകള്‍ ചൈന തുടര്‍ന്നും പാലിക്കും. അക്കാര്യത്തില്‍ മറ്റു രാജ്യങ്ങളുടെ സഹകരണവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ശ്രമങ്ങളെ അന്താരാഷ്ട്ര ഉത്തവാദിത്തമായാണ് ചൈന കാണുന്നതെന്ന് കെഖ്വിയാങ് കൂട്ടിച്ചേര്‍ത്തു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയുടെയും യൂറോപ്യന്‍ യൂണിനിലെയും രാഷ്ട്രത്തലവന്മാര്‍ പാരിസ് ഉടമ്പടി സംബന്ധിച്ച് സംയുക്ത പ്രസ്താവനക്കുള്ള ഒരുക്കത്തിലാണ്. ആഗോള താപനം ദേശീയ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും സാമൂഹിക, രാഷ്ട്രീയ തകര്‍ച്ചക്ക് കാരണമാകുമെന്നും കരട് സംയുക്ത പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യു.എസ് പിന്മാറ്റം പാരിസ് ഉടമ്പടിയെ ദുര്‍ബലമാക്കുമെങ്കിലും വ്യവസ്ഥകളില്‍ ഉറച്ചുനില്‍ക്കുമെന്ന് റഷ്യയും പ്രഖ്യാപിച്ചിട്ടുണ്ട്.
- 8 years ago
chandrika
Categories:
Video Stories
വ്യവസ്ഥകള്‍ പാലിക്കും: ചൈന
Tags: china