X

‘കശ്മീര്‍ ഫയല്‍സ് കാണാനെത്തുന്നവര്‍ക്ക് പെട്രോളിന് 50 ശതമാനം സബ്‌സിഡി നല്‍കുമോ’ ; പരിഹാസവുമായി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര

ദ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ  പിന്തുണച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് പിന്നാലെ പരിഹാസവുമായി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര.

സിനിമ കാണാന്‍ ആഹ്വാനം ചെയ്യുമ്പോള്‍  10-15 കീലോമീറ്റര്‍ താണ്ടി തിയേറ്ററിലെത്തുന്നവരെകൂടി മോദി പരിഗണിക്കണം. ആയതിനാല്‍ സിനിമ കാണാനെത്തുന്നവര്‍ക്ക് പെട്രോളിന് 50 ശതമാനം സബ്‌സിഡി നല്‍കുമോ എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.

 

ചിത്രത്തില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തിന് പിന്നാലെ കശ്മീരില്‍ നിന്ന് പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയുന്നത്. വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. അതേസമയം, സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പുറത്തുവരുന്നത്.

Test User: