X

വന്യമൃഗശല്യ പ്രതിരോധം:ഫണ്ട് പാഴാക്കി കേരളം

കൊച്ചി: സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമാവുമ്പോഴും പ്രതിരോധത്തിനായുള്ള ഫണ്ട് ചെലവഴിക്കുന്നതില്‍ കേരളത്തിന് അലംഭാവം. സം
സ്ഥാനത്തെ വന്യമൃഗശല്യം നിയന്ത്രിക്കാന്‍ 2014 മുതല്‍ 2021 വരെ കേന്ദ്രം നല്‍കിയത്74.84 കോടി രൂപ മാത്രമാണ് എന്നും, എന്നാല്‍ കേരളം 40.05 കോടി രൂപ മാത്രമാണ് ചെലവഴിച്ചത് എന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ.ഗോവിന്ദന്‍ നമ്പൂതിരിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

സംസ്ഥാനത്ത് വന്യമൃഗശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഫണ്ട് വിനിയോഗിക്കുന്നതില്‍ വനം വകുപ്പിന്റെ അലംഭാവം പുറത്തുവരുന്നത്. ഈ ഫണ്ട് ഫലപ്രദമായി ചെലവഴിക്കാതിരിക്കുമ്പോഴാണ് കിഫ്ബിയില്‍ നിന്നും ഫണ്ട് ചെലവഴിച്ചു സോമാര്‍ വേലികള്‍ നിര്‍മിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

വന്യമൃഗശല്യം തടയാന്‍ പ്രതിരോധ സംവിധാനങ്ങള്‍ അടിയന്തരമായി ശക്തിപ്പെടുത്തണം ഗോവിന്ദന്‍ നമ്പൂതിരി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കും കൃഷിക്കും സംരക്ഷണം ഉറപ്പുവരുത്താനും പ്രോജക്ട് എലിഫന്റ,് പ്രോജക്ട് ടൈഗര്‍, ഡെവലപ്‌മെന്റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ്‌സ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുന്നത്. മനുഷ്യ മൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രകൃതിയുടെ പുനസ്ഥാപനം, ജല സ്രോതസ്സുകള്‍, കൃത്രിമ കുളങ്ങള്‍ സൃഷ്ടിക്കുക, സംരക്ഷിത പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷണം കാലിത്തീറ്റ ഉറവിടങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവക്കാണ് ഫണ്ട് ചെലവഴിക്കേണ്ടത്. കൃഷിയിടത്തിലേക്ക് വന്യ മൃഗങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ മുള്ളുവേലി, സൗരോര്‍ജ വൈദ്യുത വേലി, റെയില്‍വേലി, കിടങ്ങുകള്‍,കള്ളിച്ചെടി ഉപയോഗിച്ചുള്ള ബയോ ഫെന്‍ സിങ്, അതിര്‍ത്തി മതില്‍ മുതലായവ നിര്‍മിക്കുന്നതിനും സ്ഥാപിക്കുന്നതിനും സംസ്ഥാനത്തിനുള്ള ധനസഹായവും ഇതില്‍ ഉള്‍പ്പെടുന്നു.

 

Test User: