വയനാട്ടിലും മറ്റും വന്യജീവി ആക്രമണത്തില്‍ ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ജനങ്ങളെ ഉപദേശിച്ച് വനംമന്ത്രി. പ്രതിഷേധക്കാര്‍ വഴിവിട്ട് ചെയ്യരുതെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. കോടതി വിധിയുള്ളതിനാലാണ് വെടിവെക്കാന്‍ ഉത്തരവിടാനാവാത്തത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കാര്യമായി ഒന്നും ചെയ്യാനില്ല. അവസാനകൈയായി മാത്രമേ വെടിവെക്കാനാകൂ. വന്യജീവി ആക്രമണങ്ങള്‍ നിത്യേന വര്‍ധിച്ച സാഹചര്യത്തില്‍ വനംവകുപ്പ് നിഷ്‌ക്രിയമാണെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ മന്ത്രിക്ക് ഉപദേശിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂവെന്നാണ് ഇത് വ്യക്തമാക്കുന്നത്. വയനാട് സാലു എന്നയാള്‍ മരണപ്പെട്ടത് കടുവയുടെ ആക്രമണം മൂലമാണെങ്കിലും അദ്ദേഹത്തിന് ഹൃദയാഘാതം വന്നെന്ന് മന്ത്രിചൂണ്ടിക്കാട്ടി.