X

കോട്ടയത്ത് രണ്ടുപേരേ കൊന്ന കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി വനം വകുപ്പ്

കോട്ടയം കണമലയിൽ രണ്ടു പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നതായും . വെടിയേറ്റ പ്രകോപനത്തിലാണ് പോത്ത് നാട്ടുകാരെ ആക്രമിച്ചത് എന്നാണ് വന വകുപ്പിന്റെ നിഗമനം. ഇക്കാര്യം പരിശോധിച്ചു വരികയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.പോത്തിനെ വെടിവച്ച നായാട്ടുകാരെ പിടികൂടാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചു.ഇവർക്കെതിരെ കൊലപാതക പ്രേരണക്കുറ്റം കൂടി ചുമത്തും. അതേസമയം ആക്രമണം നടത്തിയ കാട്ടുപോത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.പോത്തിനെ കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നുണ്ട്

അതേസമയം ആക്രമകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം എന്നാവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് വീണ്ടും പ്രതിഷേധം നടക്കും. റേഞ്ച് ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തേൽ ജേക്കബ് തോമസിന്റെ സംസ്കാരം ഇന്ന് രാവിലെ കണമല സെന്റ് തോമസ് പള്ളിയിൽ നടക്കും. വെള്ളിയാഴ്ച രാവിലെയാണ് അയൽവാസികളായ തോമസ് ആന്റണിയും ചാക്കോയും കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തോമസ് ആന്റണിയുടെ സംസ്കാരം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

webdesk15: