പാലക്കാട് ധോണി ജനവാസ മേഖലയിലിറങ്ങിയതിനെ തുടര്‍ന്ന് വനം വകുപ്പ് പിടിച്ച ‘പിടി7’ എന്ന കാട്ടാനയെ പരിശോധന നടത്തിയതില്‍ ശരീരത്തില്‍ 15 ഓളം പെല്ലെറ്റുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. നാടന്‍ തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആന മെരുങ്ങിയിട്ടില്ലാത്തതിനാല്‍ വിശദമായ പരിശോധന നടത്താന്‍ സാധിച്ചിട്ടില്ല.
കാട്ടാനയുടെ ശല്യം ഒഴിവാക്കുന്നതിന് വേണ്ടി നാട്ടുകാര്‍ ആരെങ്കിലും വെടിവെച്ചതാവാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. ആനയുടെ ശരീരത്തില്‍ നിന്നും ഏതാനും പെല്ലെറ്റുകള്‍ വനംവകുപ്പ് അധികൃതര്‍ നീക്കം ചെയ്തു. മയക്കുവെടി വച്ച് പിടികൂടിയ ആനയെ താല്കാലികമായി ധോണി വനം ഡിവിഷന്‍ ഓഫീസിന് സമീപത്തു നിര്‍മ്മിച്ച കൂട്ടിലാണുള്ളത്.