X

പി.ടി സെവന്‍ ഇനി ‘ധോണി’; പുതിയ പേരിട്ടത് വനം മന്ത്രി എ.കെ ശശീന്ദ്രന്‍

പാലക്കാട്: പാലക്കാട് ജില്ലയിലെ ധോണി മേഖലയില്‍ ഭീതി വിതച്ച പി.ടി സെവന്‍ (പാലക്കാട് ടസ്‌കര്‍ ഏഴാമന്‍) ഇനി ധോണി എന്ന പേരില്‍ അറിയപ്പെടും.വനം മന്ത്രി എ.കെ ശശീന്ദ്രനാണ് പുതിയ പേരിട്ടത്. നാല് വര്‍ഷമായി ധോണിയില്‍ ഭീതി പരത്തിയ ആനയെ ഏറെ നേരത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പൂട്ടിയത്.

മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിയായ അപ്പക്കാട് വെച്ച്‌ ഇന്ന് രാവിലെ 7.15 ഓടെയാണ് പി.ടി സെവനെ മയക്കുവെടി വെച്ചത്. തുടര്‍ന്ന് സുരേന്ദ്രന്‍, ഭദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റുകയായിരുന്നു. മയക്കുവെടിയേറ്റ് മയങ്ങിയ ആനയെ ഏറെ ശ്രമകരമായാണ് ലോറിയില്‍ കയറ്റിയത്.15 അടി നീളവും 18 അടി ഉയരവുമുള്ള കൂട്ടിലാണ് ആനയെ പൂട്ടിയത്. അവിടെ വെച്ചാണ് ആനയെ ചട്ടം പഠിപ്പിക്കുക. മറ്റു കുങ്കിയാനകളുടെ സഹായത്തോടെ നാല് മാസത്തെ പരിശീലനമാണ് നല്‍കുക. ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ നാല് വര്‍ഷം നാശനഷ്ടമുണ്ടാക്കിയ കൊമ്ബനാണ് ഒടുവില്‍ കൂട്ടിലായത്. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമന്‍ ആണ് കൊല്ലപ്പെട്ടത്.

webdesk12: