X

കാട്ടുപോത്തിന്‍റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

കൊല്ലത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവിന് ഗുരുതര പരുക്ക്. കുളത്തുപ്പുഴ ഇഎസ്എം കോളനിയില്‍ അജീഷിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തു നില്‍ക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്.വയറിലും നെഞ്ചിലും മുതുകിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

വനാതിര്‍ത്തിയിലുള്ള പ്രദേശത്താണ് മരുതിമൂട് ഇഎസ്എം കോളനി സ്ഥിതി ചെയ്യുന്നത്. വനമേഖലയില്‍നിന്നും കൂട്ടമായാണ് കാട്ടുപോത്തുകളിലെത്തിയത്. ഇതിലൊന്നാണ് അജീഷിനെ ആക്രമിച്ചത്.

കാട്ടുപോത്തിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വനാതിര്‍ത്തി മേഖലയായതിനാല്‍ പ്രദേശത്ത് കാട്ടുപോത്തും കാട്ടാനയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങിവരുന്നത് പതിവാണ്.

webdesk14: