കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഉറിയംപട്ടി കോളനിയിലെ പൊന്നനാണ് മരിച്ചത്. മൂന്നുപേര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. വെള്ളാരംകുത്തില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ രാവിലെയാണ് ആക്രമണമുണ്ടായത്. പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. ഗതാഗത സൗകര്യമില്ലാത്ത മേഖലയിലാണ് ആക്രമണമുണ്ടായത്.