ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന റേഷന്‍കട തകര്‍ത്തു. ആനയിറങ്കലിലെ റേഷന്‍കടയാണ് ചക്കക്കൊമ്പന്‍ എന്ന ആന തകര്‍ത്തത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു ആക്രമണം.
ശാന്തന്‍പാറ, പന്നിയാര്‍ മേഖലയില്‍ കാട്ടാനയുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിലും കാട്ടാനയുടെ ആക്രമണം നടന്നിരുന്നു. പിന്നാലെ ചൂണ്ടല്‍ സ്വദേശിയുടെ കാര്‍ ചക്കക്കൊമ്പന്‍ തകര്‍ത്തു. തുടര്‍ന്ന് ആര്‍ടിടി സംഘവും നാട്ടുകാരും ചേര്‍ന്ന് ജനവാസമേഖലയില്‍നിന്ന് ആനയെ തുരത്തുകയായിരുന്നു.