സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സന്ദീപ് എന്നയാളാണ് വീഡിയോ കോളിലൂടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കില്‍ ഇട്ടത്.
വീഡിയോ കണ്ട് ഭാര്യ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും അദ്ദേഹം അതിന് തയ്യാറാവുകയും ചെയ്തില്ല. തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതോടെ ഇയാള്‍ വീഡിയോ ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് നീക്കം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ 2008 ഐടി ഭേദഗതി നിയമപ്രകാരം കേസെടുത്തു.
മൂന്നുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.