X

ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്, രണ്ട് ദിവസം മാത്രം തനിക്കൊപ്പം: പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍

മാസത്തിൽ രണ്ടു വാരാന്ത്യങ്ങളിൽ മാത്രം ഭർതൃവീട് സന്ദർശിക്കുന്ന ഭാര്യ തന്റെ ദാമ്പത്യാവകാശങ്ങൾ നിഷേധിക്കുന്നുവെന്ന പരാതിയുമായി യുവാവ് കോടതിയിൽ. മറ്റു ദിവസങ്ങളിൽ യുവതി സ്വന്തം മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നതെന്നും ഭാര്യയോട് എല്ലാദിവസവും ഭർ‌തൃവീട്ടിൽ താമസിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഭർത്താവ് സൂറത്തിലെ ‌കുടുംബ കോടതിയെ സമീപിച്ചത്.

മകന്‍ ജനിച്ചതോടെ ഭാര്യ താമസം മാറ്റി. സ്വന്തം വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ജോലിക്ക് പോകാനുള്ള സൗകര്യത്തിനാണെന്നാണ് പറയുന്നത്. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാണ് തന്റെ വീട്ടില്‍ വരുന്നതെന്നും യുവാവ് പറയുന്നു. മകന്റെ ആരോഗ്യം നോക്കാതെ ദിവസവും ജോലിക്ക് പോകുന്നതിലും ദാമ്പത്യജീവിതം  നിഷേധിക്കുന്നതിലും തനിക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് ഇയാളുടെ പരാതിയിലുള്ളത്. ഹിന്ദു വിവാഹനിയമത്തിലെ ഒന്‍പതാം ചട്ടപ്രകാരം കടമയില്‍ ഭാര്യ വീഴ്ച വരുത്തിയെന്നാണ് യുവാവിന്റെ വാദം.  തനിക്കൊപ്പം സ്ഥിരമായി താമസിക്കാന്‍ കോടതി ഉത്തരവിടണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

webdesk14: