കൊല്ലം: കായലില്‍ മകനുമായി ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവാണ് ആത്മഹത്യ ചെയ്തത്. അഷ്ടമുടിക്കായലിലാണ് രാഖിയും മൂന്ന് വയസുള്ള മകന്‍ ആദിയും ചാടിമരിച്ചത്.
വെള്ളിമണ്‍ തോട്ടുംകര സ്വദേശി യശോധരന്‍ പിള്ളയുടെ മകളാണ് രാഖി. കഴിഞ്ഞ ദിവസം രാഖി കുഞ്ഞിനേയും കൊണ്ട് കായലില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഖിയുടെ ഭര്‍ത്താവ് സിജുവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് സിജുവുമായുള്ള ദാമ്പത്യ പ്രശ്‌നം ആത്മഹത്യയിലേക്ക് വഴിവച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസില്‍ കണ്ടക്ടറായ സിജു സ്ഥിരം മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.