ഹൈദരാബാദ്: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ് പൊലീസിന് മുന്നില്‍ കീഴടങ്ങി. തെലങ്കാനയിലെ ഹൈദരാബാദിലെ വികാരാബാദിലാണ് സംഭവം. 33കാരനായ ഗുരു പ്രവീണ്‍ കുമാറാണ് 28 കാരിയായ ഭാര്യ ചാന്ദിനിയെ കൊലപ്പെടുത്തിയത്. തുടര്‍ന്നാണ് മകന്‍ പ്രവീണ്‍, മകള്‍ ക്രിസ്റ്റി എന്നിവരെ പ്രവീണ്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സ്വകാര്യസ്‌കൂളില്‍ അധ്യാപികയായി ജോലിചെയ്ത് വരികയായിരുന്നുചാന്ദിനി. ആദ്യ ബന്ധം വേര്‍പ്പെടുത്തിയ ശേഷം പ്രവീണ്‍ കുമാറുമായി ചാന്ദിനി പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചാന്ദിനിക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രവീണ്‍ കുമാര്‍ സംശയിക്കുകയും യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നെന്നാണ് നാട്ടുകാരുടെ മൊഴി. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് യുവതിയുടെ തലക്കടിക്കുകയായിരുന്നു. തലക്ക് മാരകമായി പരുക്ക് പറ്റിയ ചാന്ദിനി സംഭവംസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ചാന്ദിനിയുടെ കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പ്രവീണിന്റെ തീരുമാനം. എന്നാല്‍ അങ്ങനെ ചെയ്താല്‍ മക്കള്‍ അനാഥരാകുമെന്ന് ചിന്തിച്ച പ്രതി പിന്നീട് മക്കളെയും ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. മൂത്ത മകന്‍ അയാനെ പ്രവീണ്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, മകള്‍ ക്രിസ്റ്റിയുടെ തലക്ക് ഇരുമ്പ് ദണ്ഡിന് അടിച്ച് കൊലപ്പെടുത്തി. ശേഷം പ്രവീണ്‍ പോലീസില്‍ കീഴടങ്ങി. കുറ്റസമ്മതവും നടത്തി. മൃതദേഹങ്ങള്‍ കണ്ടെത്തിയ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.