ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ പേരിലായാലും വീട്ടമ്മയാണെങ്കില്‍ ഭാര്യക്ക് തുല്യാവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. സ്വത്ത് സംബന്ധിച്ച ഒരു ഭര്‍ത്താവിന്റെ പരാതിയിലാണ് വിധി. വീട്ടമ്മ ഭക്ഷണം പാകംചെയ്യലും കുട്ടികളെ നോക്കലും അസുഖമുണ്ടാകുമ്പോള്‍ നോക്കലും വീട് സംരക്ഷിക്കലുമെല്ലാം ചെയ്യുന്നത് കൊണ്ടാണ് ഭര്‍ത്താവിന് പണം സമ്പാദിക്കാനാകുന്നത്. അതിനാല്‍ രണ്ടുപേരുടെയും സ്വത്തായി വേണം ഇരുവരുടെയും പേരിലെ സ്വത്തിനെ കണക്കാക്കാനെന്ന് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി വിധിച്ചു. കുടുംബമെന്ന ചവാഹനത്തിന്റെ രണ്ടു ചക്രങ്ങളാണ് ഭാര്യയും ഭര്‍ത്താവും. ഇരുവരും പ്രവര്‍ത്തിക്കുന്നത് കുടുംബത്തിന്റെ മൊത്തം ക്ഷേമത്തിനായാണ്.-ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി വിധിച്ചു.