ഭര്‍ത്താവ് വളര്‍ത്തുപൂച്ചയെ തന്നേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുന്നതായി ഭാര്യയുടെ പരാതിയില്‍ അന്വേഷണങ്ങള്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. ഭര്‍ത്താവ് വളര്‍ത്തുപൂച്ചയെ തന്നേക്കാള്‍ കൂടുതല്‍ പരിപാലിക്കുന്നതായി ഭാര്യ പരാതി നല്‍കിയിരുന്നു. ഐപിസി സെക്ഷന്‍ 498 എ പ്രകാരമുള്ള കുറ്റം കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയതിനു പിന്നാലെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു.
ഇത്തരം നിസാര കേസുകള്‍ നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പരാതി നിയമ പ്രക്രിയയുടെ ദുരുപയോഗമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി. ഐപിസി 498 എ വകുപ്പ് പ്രകാരം ഒരു കുറ്റകൃത്യം ശിക്ഷാര്‍ഹമാകുന്നതിന് ആവശ്യമായ തെളിവുകളൊന്നും കേസിലില്ലെന്ന് ജസ്റ്റിസ് എം അദ്ദേഹം പറഞ്ഞു.