X

ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് വീഡിയോ ചിത്രീകരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ ക്രൂരമായി മര്‍ദിച്ച് വീഡിയോ ചിത്രീകരിച്ച ഭര്‍ത്താവ് പോലീസ് പിടിയില്‍.തിരുവന്തപുരം മലയന്‍കീഴാണ് സംഭവം.കുളത്തോട്ടുമല വളവില്‍ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് (35) ആണ് അറസ്റ്റിലായത്.

ഇയാള്‍ ഭാര്യയായ ആതിരയെ മര്‍ദിക്കുന്നത് പതിവായിരുന്നു.കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.ഭാര്യ ജോലിക്ക് പോകുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ് ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.മദ്ദനമേറ്റ് യുവതിയുടെ മുഖത്ത് നിന്ന് ചോര വന്നിട്ടും ദിലീപ് ക്രൂരമായ മര്‍ദ്ദനം അവസാനിപ്പിച്ചില്ല. തുടര്‍ന്ന് ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇയാള്‍ ചിത്രീകരിച്ചു. ഇനി ജോലിക്ക് പോകരുതെന്ന് ദിലീപ് ആവശ്യപ്പെടുന്നതും പോകില്ലെന്ന് യുവതി പറയുന്നതും വീഡിയോയില്‍ ഉണ്ട്. ജോലിക്ക് പോയില്ലെങ്കില്‍ മക്കള്‍ പട്ടിണി ആകുമെന്നും അതുകൊണ്ടാണ് മാര്‍ജിന്‍ഫ്രീ ഷോപ്പില്‍ പോകുന്നതെന്നും യുവതി പറയുന്നുണ്ട്.

ക്രൂര മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ യുവതി ചില സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. ഇവരില്‍ ചിലര്‍ വിവരം പോലീസില്‍ അറിയിച്ചതോടെയാണ് മലയിന്‍കീഴ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്. ദിലീപിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഭാര്യയെ മര്‍ദ്ദിച്ച് ചിത്രീകരിച്ച വീഡിയോ ദിലീപിന്റെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെ നിരത്തി മലയിന്‍കീഴ് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.

Test User: