X
    Categories: indiaNews

മദ്യപിച്ച് ഭാര്യയെ തല്ലി, വിനോദ് കാംബ്ലിക്കെതിരെ ഭാര്യ

ഭാര്യയെ തല്ലിയെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. മദ്യലഹരിയില്‍ ഭാര്യയുടെ തലയില്‍ അടിച്ചുവെന്നാണ് പരാതി. മുംബൈയിലെ ഫ്‌ലാറ്റില്‍ വെച്ച് വെള്ളിയാഴ്ച വിനോദ് മര്‍ദ്ദിച്ചുവെന്ന് ഭാര്യ ആന്‍ഡ്രിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 324, 504 ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പാചകത്തിന് ഉപയോഗിക്കുന്ന പാനിന്റെ ഹാന്‍ഡില്‍ വിനോദ് ഭാര്യക്ക് നേരെ എറിഞ്ഞെന്നും ഇത് തലയില്‍ തട്ടി പരിക്കുപറ്റിയെന്നും പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്നെയും മകനെയും ഒരു കാരണവുമില്ലാതെ അപമാനിച്ചതായും പരാതിയിലുണ്ട്. നേരത്തെ താമസിക്കുന്ന പ്രദേശത്തെ ഹൗസിംഗ് സൊസൈറ്റിയുടെ ഗേറ്റ് തകര്‍ത്തതിന് കാംബ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

webdesk11: