ഉത്തര്‍പ്രദേശില്‍ വിധവകള്‍ക്കും വൃദ്ധര്‍ക്കും ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷനെക്കാള്‍ കൂടുതല്‍ തുക അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് നല്‍കാന്‍ യോഗി സര്‍ക്കാര്‍. നിലവില്‍ ഭര്‍ത്താവ് മരിച്ചതോ ഉപേക്ഷിച്ചതോ ആയ വിധവകള്‍ക്ക് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ആയിരം രൂപയാണ് പെന്‍ഷന്‍ നല്‍കുന്നത്. എന്നാല്‍ അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കുന്ന ഗോശാലകള്‍ക്ക് 1500 രൂപ വീതം പശുവിന് ഒന്നിന് നല്‍കാനാണ് തീരുമാനം.
നേരത്തെ പശുകള്‍ക്ക് 900 രൂപയായിരുന്നു നല്‍കിയിരുന്നത്. ഇതാണ് 1500 ആയി വര്‍ധിപ്പിച്ചത്. ഒന്നരലക്ഷത്തോളം അലഞ്ഞു തിരിയുന്ന പശുക്കളെയാണ് 6889 കേന്ദ്രങ്ങളിലായി സംരക്ഷിച്ചിരിക്കുന്നതെന്നാണ് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ കണക്ക്.