ഇന്ദ്രന്‍സിനെതിരെ മന്ത്രി വി.എന്‍ വാസവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം വ്യാപകുന്നു. ഇടതുപക്ഷത്തിന്റെ വികൃതമനസ്സാണ് നടന്‍ ഇന്ദ്രന്‍സിനെതിരായ മന്ത്രി വി.എന്‍ വാസവന്റെ പരാമര്‍ശത്തിലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു. മന്ത്രിക്കെതിരെ സി.പി.എം നടപടിയെടുത്തില്ലെങ്കിലും സമൂഹ മാധ്യമത്തില്‍ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം പടരുകയാണ്.
ഇന്ത്യയില്‍ പടര്‍ന്ന് കിടക്കുന്ന പാര്‍ട്ടിയാണല്ലോ വാസവന്റേതെന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ ഇന്ദ്രന്‍സിനെ അറിയണമെങ്കില്‍ ഗൂഗിളില്‍ തെരഞ്ഞു നോക്കണമെന്നും അദ്ദേഹത്തിന്റെ നാലയലത്തെത്തില്ല വാസവനെന്നും മറ്റു ചിലര്‍ പറഞ്ഞു.
എം.എല്‍ .എ പി.കെ ബഷീര്‍ എം.എം മണിക്കെതിരെ പറഞ്ഞപ്പോള്‍ സാദിഖലി തങ്ങള്‍ അത് പിന്‍വലിപ്പിച്ച കാര്യം ചിലര്‍ ചൂണ്ടിക്കാട്ടി. ഒരാളുടെ ശരീരം നോക്കിയല്ല, പ്രതിഭ നോക്കിയാണ് വിലയിരുത്തേണ്ടത്. കറുത്തവര്‍ക്കെതിരായ മനോഭാവം തന്നെയാണിതെന്ന് മറ്റൊരാള്‍ പറഞ്ഞു.
വിഎന്‍ വാസവന്റേത് നാക്കു പിഴ അല്ല. പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ പിഴവാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. പൊളിറ്റിക്കല്‍ കറക്ട്‌നെസില്ലായ്മ ഇത്തരക്കാര്‍ പ്രകടമാക്കുക രണ്ട് തരം ഉപമകളിലൂടെയാണ്. ഒന്ന് ജാതി/അധികാരം മറ്റൊന്ന് ശരീരം.
അമിതാഭ് ബച്ചന്‍ സ്‌ക്രീനില്‍ വളര്‍ന്ന് നില്‍ക്കുന്ന ഒരു അതികായനാണ്. ഇന്ദ്രന്‍സ് സ്‌ക്രീനില്‍ പൊലിപ്പിക്കപ്പെടാത്ത ഒരു ശരീരവും. അമിതാഭ് ബച്ചനാണ് എല്ലാ ബൂര്‍ഷ്വാസികളെയും പോലെ വാസവന്റെയും കള്‍ട്ട് ഫിഗ!ര്‍. അയാള്‍ ശത്രുവിനെ നിലം പരിശാക്കുന്ന നായകനാണ്. ഇന്ദ്രന്‍സ് വാസവന് അരികു ജീവിതമാണ്. സിംഗപ്പൂര്‍ ദക്ഷിണേഷ്യന്‍ ഫിലിം ഫെസിറ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സ് നേടിയത് ഇതേ ശരീരത്തിന്റെ ബലത്തിലാണെന്ന് ഓര്‍ത്തെടുക്കാനുള്ള വലിപ്പം വാസവന് കാണില്ല. ഇടതുപക്ഷം മുഖ്യധാരയാണ്. സിനിമയിലും കാഴ്ചപ്പാടിലും അങ്ങനെയാകുന്നത് വാസവന്‍മാരുടെ ബോധ്യങ്ങള്‍ കാരണമാണ്.
പൊളിറ്റിക്കല്‍ കറക്ടനെസ്സ് ആ!ര്‍ജിക്കേണ്ടത് രാഷ്ട്രീയ വിദ്യാഭ്യാസത്തിലൂടെയും വായനയിലൂടെയും ആണ്. പുതിയ ആശയങ്ങളിലേക്ക് എത്തണമെങ്കില്‍ പുതിയ കാലത്തിന്റെ ചിന്താഗതികളിലേക്ക് കടന്ന് പോകണം. അത് നടക്കാത്തത് കൊണ്ട് ബച്ചനെപ്പോഴും ഇന്ദ്രന്‍സിനേക്കാളും വളര്‍ന്നതായി തന്നെ വാസവന് തോന്നും.
ബച്ചനെപ്പോലെ അധികാരവ്യവസ്ഥ മാനിക്കുന്ന ഒരാളല്ല ഇന്ദ്രന്‍സ്. അധികാരത്തിന് ബഹുമാനമോ സ്വാധീനശേഷിയോ വേണ്ട പദവിയില്‍ അയാളെ കാണാനാകില്ല. ആ നിലയ്ക്കും ഇന്ദ്രന്‍സ് ചെറുതാണ്. ശരീരം മാത്രമല്ല വ്യവസ്ഥയും മനുഷ്യനെ ചെറുതാക്കും. അതിനെ മറികടന്ന് എല്ലാവരെയും തുല്യരായി കാണാന്‍ നല്ല ഇടതുപക്ഷമാകണം.