X

കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യത

ഒക്ടോബര്‍ 15, 16 തിയതികളില്‍ തെക്ക് കിഴക്കേ ഇന്ത്യയില്‍ (വടക്ക് കിഴക്കന്‍ മണ്‍സൂണ്‍) തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കാലവര്‍ഷം (തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍) അടുത്ത നാല് ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും പോകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുകയാണ്. ഇത് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒമാന്‍ തീരത്തേക്ക് നീങ്ങി അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. തീവ്ര ന്യൂനമര്‍ദ്ദത്തില്‍ നിന്ന് തെക്കന്‍ കേരളം വഴി കോമറിന്‍ മേഖല വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. നാളെയോടെ ശക്തി കൂടിയ ന്യൂന മര്‍ദ്ദമായി മാറി തുടര്‍ന്നുള്ള രണ്ട് ദിവസം വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യത.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാ തീരത്തിന്റെ മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.
കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

webdesk17: