X

ഇത്രയധികം പണം ചെലവഴിച്ചത് എന്തിന്?; പദ്ധതി എവിടെ എത്തി?; സില്‍വര്‍ ലൈനില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഡി പി ആര്‍ ന് കേന്ദ്ര അനുമതി ഇല്ലെന്നിരിക്കെ പഠനം നടത്തിയത് എന്തിനാണ്?, ഇത്രയും അധികം പണം ചെലവാക്കിയത് എന്തിനാണെന്നും കോടതി ചോദിച്ചു. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യങ്ങള്‍.

ചില ഉദ്യോഗസ്ഥര്‍ നാടകം കളിക്കുകയാണ്, പേര് വിളിച്ചാല്‍ പദ്ധതി ആകില്ലെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇല്ലാത്ത പദ്ധതിക്കാണ് ഇതെല്ലാം നടക്കുന്നത്. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറക്കിയിട്ടില്ല, എന്തിനു വേണ്ടിയാണ് സര്‍ക്കാര്‍ ഇത്രയധികം പണം ചെലവാക്കിയത് എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

പദ്ധതിക്കായി ധാരാളം പണം ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു, പദ്ധതിയില്‍ കേന്ദ്രത്തിന് താല്‍പര്യമില്ല എന്ന് അറിയുന്നു, ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് ആര് സമാധാനം പറയും കോടതി ചോദിച്ചു. അതിവേഗ റെയില്‍പാതയും ഹൈവേയും എല്ലാം നാടിന് ആവശ്യം തന്നെയാണ്. എന്ന് കരുതി തോന്നുന്ന പ്രകാരം ഒന്നും ചെയ്യരുത്. എല്ലാത്തിനും മാനദണ്ഡം വേണം കോടതി കുറ്റപ്പെടുത്തി.

Test User: