കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി.സാമൂഹ്യ ആഘാത പഠനത്തിനായി വലിയ കല്ലുകളിട്ട് ജനങ്ങളെ പരിഭ്രാന്തിപെടുത്തുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ഇത്രയും വലിയ കല്ലുകള്‍ ഇടേണ്ട ആവശ്യമുണ്ടോ, കെ റെയില്‍ ഭൂമി വില്‍ക്കാനോ പണയം വയ്ക്കാന്‍ സാധിക്കുമോ കോടതി ചോദിച്ചു
ഭൂമി ഏറ്റെടുക്കാന്‍ ഇനിയും സമയമെടുക്കും. കേന്ദ്ര സര്‍ക്കാര്‍ അനുമതി പോലും കിട്ടിയിട്ടില്ല. സാമൂഹിക ആഘാത പഠനത്തിനുശേഷം കല്ലുകള്‍ മാറ്റുമോ?, അതോ കല്ലുകള്‍ അവിടെത്തന്നെ വെക്കുമോ. ഇതിനെല്ലാം വ്യക്തത വേണമെന്ന് കോടതി പറഞ്ഞു.
അതേസമയം ഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ മറുപടി പറയാന്‍ കഴിയുന്നുള്ളൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു.