X

എന്തുകൊണ്ട് സ്വപ്നക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല; ഷാഫി പറമ്പില്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷത്തിന്റെ അജണ്ടയല്ലെന്നും പ്രതിപക്ഷം അടുക്കളയില്‍ വേവിച്ച വിവാദമല്ലെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കും കുടുംബങ്ങള്‍ക്കും എതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ട്. ആരോപണം തെറ്റാണെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാറും മുഖ്യമന്ത്രിയും മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ല. സ്വപ്നയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ സരിതിനെ ബലമായി പിടിച്ചു കൊണ്ടു പോയ കാര്യം ശ്രദ്ധയില്‍പ്പെട്ടോ എന്ന് പ്രതിപക്ഷം ചോദിച്ചപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത് നന്നായിരിക്കും. സരിതിനെ അറസ്റ്റ് ചെയ്യാന്‍ ആരാണ് പാലക്കാട് വിജിലന്‍സിന് അധികാരം കൊടുത്തത് അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്കും കൊടിയേരി ബാലകൃഷ്ണനുമെതിരെ ഇത്രയേറെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും എന്തുകൊണ്ട് ഷാജ് കിരണിനെതിരെ കേസ് എടുക്കുന്നില്ല.. ഏതെങ്കിലും പൈങ്കിളിക്കഥക്ക് പിന്നാലെ അല്ല പ്രതിപക്ഷം. സ്വപ്ന സുരേഷിനെ ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുത്തത് ഇവിടുത്തെ എല്‍ഡിഎഫ് തന്നെയാണ് ഷാഫി പറമ്പില്‍ പ്രമേയം അവതരിപ്പിക്കവെ പറഞ്ഞു.

Chandrika Web: