X

ഗുജറാത്തിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നീതി ലഭിക്കുന്നില്ല; രാഹുല്‍ ഗാന്ധി

Bulandshahar : Congress Vice President Rahul Gandhi addresses at an election rally in Khurja, Bulandshahar on Wednesday. PTI Photo (PTI2_8_2017_000255A) *** Local Caption ***

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ മോദിക്കെതിരെ അഞ്ചാമത്തെ ചോദ്യവുമായി രാഹുല്‍ഗാന്ധി. ഗുജറാത്ത് ഉത്തരം തേടുന്നു എന്ന പേരില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന സോഷ്യല്‍ മീഡിയ ക്യാംപയിനില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടാണ് അഞ്ചാമത്തെ ചോദ്യം.

ഗുജറാത്തിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നീതി ഉറപ്പാക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ ചോദ്യം. സ്ത്രീ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകള്‍ക്കെതിരേയുണ്ടാകുന്ന അതിക്രമങ്ങള്‍ എന്നിവ കണക്കിലെടുത്തായിരുന്നു രാഹുലിന്റെ അഞ്ചാം ചോദ്യം.

മോദി ഗുജറാത്തിലെ സ്ത്രീകള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണ്. കഴിഞ്ഞ 22 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നാല്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടത് വെറും മൂന്ന് ശതമാനം ആളുകള്‍ മാത്രമാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്ത്രീകളെ കടത്തുന്നതില്‍ ഗുജറാത്ത് മൂന്നാം സ്ഥാനത്താണുള്ളത്. ആസിഡ് ആക്രമണങ്ങളില്‍ അഞ്ചാം സ്ഥാനവും ബലാത്സംഗ കേസുകളില്‍ പത്താം സ്ഥാനവുമാണ് ഗുജറാത്തിനുള്ളതെന്നും അദ്ദേഹം അറിയിച്ചു.

2001 മുകല്‍ 2014 വരെ ഗുജറാത്തിന്റെ മുഖ്യമന്ത്രി ആരായിരുന്നു. എന്തുകൊണ്ടാണ് സ്ത്രീ സാക്ഷരതാ നിരക്ക് 2001-ലെ 70 ശതമാനത്തില്‍ നിന്ന് 2011 ആയപ്പോഴേക്കും 57 ശതമാനമായി കുറഞ്ഞതെന്നും രാഹുല്‍ ചോദിച്ചു.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ആദ്യ പത്തില്‍ ഗുജറാത്തിലെ പ്രധാന നഗരങ്ങളായ സുറത്തും അഹമ്മദാബാദും ഇടം നേടിയതെന്തുകൊണ്ടാണെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ 20 സ്ഥാനത്തേക്ക് തള്ളപ്പെട്ടതെന്തു കൊണ്ടാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പൊതുവിദ്യാഭ്യാസത്തിന്റെ ചെലവില്‍ ഗുജറാത്ത് സര്‍ക്കാര്‍ എങ്ങനെ 26-ാം സ്ഥാനത്ത് എത്തി എന്നായിരുന്നു രാഹുലിന്റെ ഇന്നലത്തെ ചോദ്യം. വിദ്യാഭ്യാസം കച്ചവടമാക്കിയ സര്‍ക്കാര്‍ ചെലവേറിയ ഫീസുകളാല്‍ ഇന്ന് വിദ്യാര്‍ത്ഥിളെ കൊല്ലുന്ന കാഴ്ചയാണ് ഗുജറാത്തിലുള്ളത്.
പൊതുവിദ്യാഭ്യാസത്തിനായി സര്‍ക്കാറുകള്‍ ചെലവഴിക്കുന്ന തുകകളുടെ കണക്കില്‍ ഗുജറാത്ത് സര്‍ക്കാര്‍ എങ്ങനെ 26-ാം സ്ഥാനത്ത് എത്തി. ഇങ്ങനെ പോയാല്‍ പുതിയ ഇന്ത്യാ എന്ന മോദിയുടെ സ്വപ്നം എങ്ങനെ സത്യമാകുമെന്നും, രാഹുല്‍ ചോദിച്ചു. ഗുജറാത്തിനോട് യുവാക്കള്‍ എന്തു തെറ്റാണ് ചെയ്തതുന്നും രാഹുല്‍ ചോദിച്ചു.

സ്വകാര്യ കമ്പനികളില്‍നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങി പൊതുഖജനാവ് ധൂര്‍ത്തടിച്ചത് എന്തിനെന്നായിരുന്നു എന്നാണ് പ്രധാനമന്ത്രിയോടുള്ള രാഹുലിന്റെ മൂന്നാമത്തെ ചോദ്യം. 2002-2016 കാലയളവില്‍ സ്വകാര്യ കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ചെലവിട്ടത് 62,549 കോടി രൂപയാണ്.

പുതിയ പദ്ധതികള്‍ വഴി സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദന ശേഷി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്നാണ് ഗുജറാത്ത് സര്‍ക്കാറും ബി. ജെ.പിയും അവകാശപ്പെടുന്നത്. എന്നിട്ടും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 62 ശതമാനവും പുറത്തുനിന്ന് വാങ്ങുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വരുന്ന ചെലവ് മൂന്ന് രൂപയാണെന്നിരിക്കെ, ഒരു യൂണിറ്റിന് 24 രൂപ നിരക്കിലാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങിയത്. അതും മോദി മുഖ്യമന്ത്രിയായിരുന്ന 2002 മുതല്‍. പൊതുഖജനാവിലെ നികുതിപ്പണം ഇത്തരത്തില്‍ ധൂര്‍ത്തടിച്ചത് എന്തിനു വേണ്ടിയാണെന്ന് മോദി മറുപടി നല്‍കണമെന്നും രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി എത്ര വാഗ്ദാനങ്ങള്‍ പാലിച്ചുവെന്നും രാഹുല്‍ ചോദിച്ചു. 22 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന്റെ ഉത്തരങ്ങളാണ് ഗുജറാത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാറിന്റെയും മോദിയുടെയും പബ്ലിസിറ്റി സ്റ്റണ്ടിന് ജനങ്ങള്‍ എന്തിന് പണം നല്‍കണമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ രാഹുലിന്റെ ചോദ്യം. അഞ്ചു വര്‍ഷം കൊണ്ട് 50 ലക്ഷം വീടുകള്‍ എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ ബി. ജെ.പിയുടെ പ്രധാന പ്രചാരണം. എന്നാല്‍ 4.72 ലക്ഷം വീടുകള്‍ മാത്രമാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയത്. വാഗ്ദാനം പാലിക്കാന്‍ ഇനിയൊരു 45 വര്‍ഷം കൂടി വേണ്ടി വരുമോ എന്നും രാഹുല്‍ പരിഹസിച്ചിരുന്നു.

chandrika: