കൊല്‍ക്കത്ത: ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണിന്റെ താരലേല മുന്നോടിയായി താരങ്ങളെ നിലനിര്‍ത്തുന്നതില്‍ നിന്ന് നായകന്‍ ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ് ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഗംഭീറിന്റെ പ്രായവും താരത്തിനു നിശ്ചയിച്ച വിലയുമാണ് താരത്തെ ടീമില്‍ നിലനിര്‍ത്തുന്നതില്‍ നിന്ന് പിന്‍മാറാന്‍ കാരണം.
36 വയസ്സുള്ള ഗംഭീര്‍ കഴിഞ്ഞ മൂന്നു സീസണനിടെ രണ്ടുവട്ടം കൊല്‍ക്കത്തയെ കിരീടനേട്ടത്തിന് അര്‍ഹരാക്കിയിരുന്നു. ദേശീയ ടീമില്‍ അവസരം കുറഞ്ഞപ്പോയും കൊല്‍ക്കത്ത ജെഴ്‌സില്‍ മികച്ച ്പ്രകടനങ്ങള്‍ പുറത്തെടുത്ത താരം കൊല്‍ക്കത്ത ഫാന്‍സിന്റെ പ്രിയതാരം കൂടിയാണ്. നായകന്‍ ഗൗതം ഗംഭീറിനെ നിലനിര്‍ത്താത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രായം കൂടിയത്തോടെ പഴയ ഫോമില്‍ ഗംഭീറിന് അധികനാള്‍ തുടരാന്‍ സാധിക്കുമോ എന്ന ആശങ്കയും അതിനേക്കാളുപരിയായി തീരുമാനത്തെ സ്വാധീനിച്ചത് പണമായിരുന്നു. ഒരു ടീമിന് പരമാവധി താരങ്ങള്‍ക്കായി 80 കോടി രൂപയാണ് ചിലവിടാനാവുക. വിന്‍ഡീസ് താരങ്ങളായ സുനില്‍ നരേയ്ന്‍ (12.5 കോടി) റസല്‍ (8.5) എന്നിവരെ സ്വന്തമാക്കിയതോടെ 21 കോടി ചിലവായ സാഹചര്യത്തില്‍ ഭീമമായ തുക നല്‍കി ഗംഭീറിനെ കൂടി സ്വന്തമാക്കിയാല്‍ ബാക്കി വരുന്ന തുകയ്ക്ക് നല്ല താരങ്ങളെ ടീമിലെത്തിക്കാന്‍ കഴിയില്ല എന്ന വിലയിരുത്തലാണ് ഗംഭീറിനെ തഴയാന്‍ കാരണം. അതേസമയം താരലേലത്തിലോ റെറ്റ് റ്റു മാച്ച് വഴിയോ ഗംഭീറിനെ ടീമിലെത്തിക്കാന്‍ ക്ലബ് ശ്രമിക്കും എന്നൊരു അഭ്യൂഹവും നിലനിര്‍ക്കുന്നുണ്ട്.