X

അഴിമതിയില്‍ കുളിച്ച യദ്യൂരപ്പയെ എന്തിന് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി; കാണിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ പകച്ച് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിയുടെ പേരില്‍ ജയില്‍ ശിക്ഷയനുഭവിച്ച യദ്യൂരപ്പയെ എന്തിന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കനാകാതെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമാന്‍. ബംഗളൂരുവിലെ പി.ഇ.എസ് കോളജില്‍ യുവഭാരത സംഘടനയുടെ പരിപാടിയില്‍ കാണിക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടിരിക്കെയാണ് മന്ത്രിയെ ഉത്തരംമുട്ടിച്ച ചോദ്യമുയര്‍ന്നത്.

മുഖ്യമന്ത്രിയെന്ന നിലയില്‍ വലിയ പരാജയമായിരുന്നു യദ്യൂരപ്പ. അദ്ദേഹത്തിന്റെ ഭരണമികവ് എത്രത്തോളമെന്ന് എല്ലാവര്‍ക്കുമറിയാം.പല അഴിമതി കേസും അദ്ദേഹത്തിന്റെ പേരിലുണ്ട്. ചിലതില്‍ ജയില്‍ ശിക്ഷവരെ അനുഭവിച്ചയാളാണ് അയാള്‍. യദ്യൂരപ്പ മന്ത്രിസഭയിലെ പല ആളുകളുടേയും പേരില്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ശക്തമായ ആരോപണ മുണ്ട്. എന്നിട്ടും ഇത്രയും പ്രശ്‌നമുള്ള ഒരാളെ എന്തിന് വീണ്ടും ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി- കാണിയില്‍ ഒരാള്‍ ചോദിച്ചു.

ചോദ്യം കേട്ട കേന്ദ്രമന്ത്രി ഉത്തരം നല്‍കാനാകാതെ കുറച്ച് നേരം പകച്ചു നിന്നു. പിന്നീട് തെരഞ്ഞെടുപ്പിന് കുറച്ചു ദിവസം മാത്രം ബാക്കി നില്‍ക്കെ ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല എന്നു പറഞ്ഞ് തടിയൂരുകയായിരുന്നു.

chandrika: