X

‘ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിന്?’; ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ടി.പി രാമകൃഷ്ണൻ

മുഖ്യമന്ത്രിയുടെ ‘ദ ഹിന്ദു’ അഭിമുഖ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ ഹിന്ദു പത്രം തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ ഇതു വിടാതെ പിന്തുടരുന്നതിലാണു ദുരൂഹതയെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ മുന്നണിയില്‍നിന്ന് അകലുന്നതായി വിലയിരുത്തലില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു.

മുഖ്യമന്ത്രി തന്നെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു കഴിഞ്ഞു. അതിന്റെ മുകളില്‍ നിലപാട് സ്വീകരിക്കേണ്ടതില്ല. ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങള്‍ വാശിപിടിക്കുന്നത് എന്തിനാണെന്ന് ടി.പി രാമകൃഷ്ണന്‍ ചോദിച്ചു. എഡിജിപിയുടെ കാര്യം റിപ്പോര്‍ട്ട് ആയി സര്‍ക്കാരിന് മുന്‍പില്‍ വരട്ടെ. അതില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് ഇതിനകം പറഞ്ഞിട്ടുണ്ട്. വൈകാതെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി മന്ത്രിയെ മാറ്റുന്നത് സംബന്ധിച്ചുള്ള കാര്യം മുന്നണിയുടെ മുന്നില്‍ ഇതുവരെ വന്നിട്ടില്ല. വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാം. മന്ത്രിമാരെ നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

webdesk13: