X
    Categories: indiaNews

ജനങ്ങളുടെ പണം എന്തിന് അദാനിക്ക് നല്‍കുന്നു?- രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പണം എന്തിന് അദാനിക്ക് നല്‍കുന്നുവെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മോദി അദാനി കൂട്ടുകെട്ട് വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇ പി എഫ് ഒ ക്യാപിറ്റല്‍ അദാനി ഗ്രൂപ്പിന് നല്‍കുന്നതിന് എതിരെയാണ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.

അതേസമയം ലോകസഭാംഗത്വം റദ്ദാക്കി വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ ചോദ്യങ്ങള്‍ തുടരുമെന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ആവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

webdesk11: