X

വയനാട്ടില്‍ വൈകുന്നതെന്ത്; കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: വയനാടിനെ വീണ്ടെടുക്കാൻ കേന്ദ്രത്തോട് എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ട് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം കൂടുതൽ സമയം തേടിയപ്പോഴാണ് കോടതിയുടെ വിമർശനം. ചൂരൽമലയുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ എടുത്ത കേസ് വെള്ളിയാഴ്ച പരിഗണിക്കുമ്പോൾ സഹായം സംബന്ധിച്ച കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ മാത്രം ശ്രമിച്ചാൽ പുനരധിവാസം പൂർത്തിയാക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരിന്റെ സഹായം ഉറപ്പാക്കണമെന്നും കേരളം നേരത്തെ ഹൈകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കേന്ദ്രസഹായത്തെ ബാധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ വാര്‍ത്തയില്‍ മാധ്യമങ്ങളെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രത്യേകമായ ശ്രദ്ധവേണമെന്ന് കോടതി മാധ്യമങ്ങളോട് പറഞ്ഞു.

 

webdesk14: