ന്യൂയോര്‍ക്ക്: മെയ് 15 മുതല്‍ വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിലവില്‍ വരും. ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കള്‍ക്കാണെന്ന് വിശദീകരിച്ച് വീണ്ടും വാട്‌സ്ആപ്പ് രംഗത്തെത്തി.
ഉപയോക്താക്കളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ നയം എന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്നിരുന്നു. സ്വകാര്യത നയം സംബന്ധിച്ച് വലിയ പ്രതിഷേധമുയര്‍ന്നതോടെ വാട്‌സ്ആപ്പ് കമ്പനി വ്യക്തത നല്‍കി നേരത്തെ രംഗത്തെത്തിയിരുന്നു. വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ ചോര്‍ത്തില്ലെന്ന് ആവര്‍ത്തിച്ച കമ്പനി ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നല്‍കുക എന്നാണ് പറയുന്നത്.
വ്യക്തികള്‍ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങള്‍ വാട്‌സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നും അവകാശപ്പെടുന്നു.