വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യ നയം അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ചില സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കമ്പനി. ചാറ്റ് ബോക്‌സ് ഉപയോഗിക്കുന്നതിലുള്‍പ്പെടെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
മെയ് 15 നകം പുതിയ വാട്‌സ്ആപ്പിന്റെ സ്വകാര്യനയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചിരുന്നുവെങ്കിലും അവര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ പരിമിതപ്പെടുത്തുന്നതിനുള്ള തീരുമാനത്തിലേക്കാണ് അധികൃതര്‍ കടന്നിരിക്കുന്നത്. അപ്‌ഡേറ്റുകള്‍ അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കിലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെയ് പതിനഞ്ചിന് ശേഷവും സ്വകാര്യ നയം അംഗീകരിക്കാന്‍ ഉപയോക്താക്കള്‍ തയ്യാറായില്ലെങ്കില്‍ ചാറ്റ് ബോക്‌സ് തുറക്കാന്‍ സാധിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ കടന്നേക്കാം. എന്നാല്‍ നോട്ടിഫിക്കേഷന്‍ ഉള്ള പക്ഷം വോയിസ് വീഡിയോ കോളുകള്‍ സ്വീകരിക്കാന്‍ സാധിച്ചേക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതോടെ ഫേസ്ബുക്ക് ഡേറ്റയിലേക്ക് കൈകടത്തല്‍ നടത്താന്‍ കഴിയുമെന്നും അത് അനുവദിച്ചുക്കൊടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വാട്‌സ് ആപ്പിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ഉപയോക്താക്കള്‍ രംഗത്തെത്തിയത്.