യുപിഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പണമിടപാട് സംവിധാനമാണ് വാട്‌സ് ആപ്പിലുമുള്ളത്. ഫെബ്രുവരിയില്‍ ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കിയിരുന്നുവെങ്കിലും എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത് ഇപ്പോഴാണ്.
വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുപിഐ സംവിധാനമുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് പണംകൈമാറാന്‍ കഴിയുക. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ, ആക്‌സിസ് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും പണമിടപാട് നടത്താം.
സന്ദേശമയക്കുന്നതുപോലെ പണം കൈമാറാന്‍ കഴിയുന്ന സംവിധാനാണ് വാട്‌സ് ആപ്പ് ഒരുക്കിയിട്ടുള്ളത്. ചാറ്റ് ബാറിലുള്ള പെയ്‌മെന്റ്ല്‍ ക്ലിക്ക് ചെയ്ത് നേരിട്ട് നിമിഷനേരംകൊണ്ട് പണംകൈമാറാം. നടത്തിയിട്ടുള്ള ഇപാടുകള്‍, അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനും സൗക്യമുണ്ട്. ഗൂഗിള്‍ പേ, പേടിഎം എന്നിവ ഉപയോഗിക്കുന്നതുപോലതന്നെ സൗകര്യപ്രദമാണ്.യുപിഐ ഐഡി സജീവമാക്കിയിട്ടുള്ളവര്‍ക്കാണ് വാട്‌സ് ആപ്പ് കോണ്ടാക്ട്‌സിലുള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ പണംകൈമാറാന്‍ കഴിയുക. ക്യൂആര്‍ കോഡ് ഉപയോഗിച്ചും പണംകൈമാറ്റം സാധ്യമാണ്.
രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇന്ത്യക്കാരുടെ ഫോണ്‍ നമ്പറുകളിലേയ്ക്കുമാത്രമാണ് പണംകൈമാറാന്‍ സാധിക്കുകയുള്ളൂ.യുപിഐയുടെ പണമിടപാട് പരിധി ഇവിടെയും ബാധകമാണ്. ഒരു ലക്ഷം രൂപവരെയാണ് പരമാവധി കൈമാറാന്‍ കഴിയുക. പണം കൈമാറുന്നതിന് നിരക്കുള്‍ ഈടക്കുകയില്ല. ബാങ്ക് അക്കൗണ്ടും ഐഎഫ്എസ് കോഡും ചേര്‍ത്ത് പണംകൈമാറാനുള്ള സൗകര്യം ചില യൂപിഐ ആപ്പുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ സൗകര്യം നിലവില്‍ വാട്ട്‌സാപ്പിലില്ല.