X
    Categories: tech

‘അനുസരിക്കുക അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യുക’; വാട്‌സ് ആപ്പിന്റെ നിയമം മാറുന്നു!

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍നെറ്റ്‌വര്‍ക്ക് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു. 2021 ഫെബ്രുവരി 8 മുതല്‍ ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പില്‍ പുതിയ നിയമങ്ങളാണ് വരാന്‍ പോകുന്നത്. വാട്‌സാപ് ഉപയോക്താക്കള്‍ 2021 ല്‍ അപ്‌ഡേറ്റുചെയ്യുന്ന സേവന നിബന്ധനകള്‍ അംഗീകരിക്കണം, അല്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സേവന നിബന്ധനകള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ വാട്‌സാപ് ഉപയോക്താക്കള്‍ക്ക് ആക്‌സസ് നഷ്ടപ്പെടാം. വാട്‌സാപ് വരും വര്‍ഷത്തില്‍ അതിന്റെ സേവന നിബന്ധനകള്‍ അപ്‌ഡേറ്റുചെയ്യുമെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് ഫെബ്രുവരി 8 മുതല്‍ പ്രാബല്യത്തില്‍ വരും. ഉപയോക്താക്കള്‍ പുതിയ സ്വകാര്യതാ നിയമങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍, അവര്‍ക്ക് മെസേജിങ് അപ്ലിക്കേഷനിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടാം.

വാട്‌സാപ് അപ്‌ഡേറ്റുകള്‍ നേരത്തെ അറിയിക്കുന്ന WABetaInfo ആണ് പുതിയ നിബന്ധനകളുടെയും സ്വകാര്യതാ നയ അപ്‌ഡേറ്റുകളുടെയും സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത വാട്‌സാപ് അപ്‌ഡേറ്റുകളില്‍ സേവനത്തെക്കുറിച്ചും ഉപയോക്തൃ ഡേറ്റ പ്രോസസ്സ് ചെയ്യുന്നതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്. ചാറ്റുകള്‍ സൂക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ബിസിനസ്സുകള്‍ക്ക് ഫെയ്‌സ്ബുക് ഹോസ്റ്റുചെയ്ത സേവനങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ഉള്‍പ്പെട്ടേക്കും.

2021 ഫെബ്രുവരി 8 മുതലാണ് പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരിക. ‘ഈ തിയതിക്ക് ശേഷം, വാട്‌സാപ് ഉപയോഗിക്കുന്നത് തുടാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ പുതിയ നിയമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട് അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നന്നേക്കുമായി അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ കഴിയും’ എന്നാണ് മെസേജിലുള്ളത്.

 

Test User: