കോടിക്കണക്കിന് ഫോണുകളില്‍ വാട്‌സ് ആപ്പ് തങ്ങളുടെ സേവനം നിര്‍ത്താന്‍ ഒരുങ്ങുന്നു. അടുത്തവര്‍ഷം മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കൂ. കൂടാതെ ഐഓഎസ് 9 അല്ലെങ്കില്‍ അതിന്റെ മുകളില്‍ വരുന്ന ഐ ഫോണുകളില്‍ മാത്രമെ ആപ്പ് പ്രവര്‍ത്തിക്കൂ.
ഫീച്ചറുകളും സുരക്ഷയും മെച്ചപ്പെടുത്താന്‍ നിരന്തരമായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി കാലക്രമേണ ചില ഉപയോക്താക്കളുടെ ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കാതെ വരും. ഫോണിലെ കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറോ ഹാര്‍ഡ്‌വെയറോ മൂലമാണ് ഇത് സംഭവിക്കുന്നത്.
അതിനാല്‍ ഐഒഎസ് 9, ആന്റോയിഡ് 4.0.3 എന്നി പതിപ്പുകളേക്കാള്‍ പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം
മുതല്‍ തങ്ങളുടെ ഫോണില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. 2021 മുതല്‍ വാട്‌സ്ആപ്പിനെ പിന്തുണയ്ക്കാത്ത ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇവയാണ്
ആന്‍ഡ്രോയ്ഡ് ഫോണുകള്‍
സാംസങ് ഗാലക്‌സി എസ്2
മോട്ടറോള ഡ്രോയ്ഡ് റേസര്‍
എല്‍.ജി ഒപ്ടിമസ് ബ്ലാക്
എച്ച്.ടി.സി ഡിസയര്‍
ഐ.ഒ.എസ്
ഐഫോണ്‍ 4എസ്
ഐഫോണ്‍ 5
ഐഫോണ്‍ 5സി
ഐഫോണ്‍ 5എസ്