X

വാട്‌സ് ആപ്പ് സ്റ്റാറ്റാസിലൂടെ പണം സമ്പാദിക്കാന്‍ അവസരം എന്ന പ്രചരണം വന്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ സമ്പാദിക്കാന്‍ അവസരം എന്ന രീതിയില്‍ നടത്തുന്ന പ്രചരണം തട്ടിപ്പാണെന്ന് കേരള പൊലീസ്. ഇതിനോടകം തന്നെ നിരവധി ആളുകളാണ് ഈ വ്യാജ സന്ദേശം ഷെയര്‍ ചെയ്തിരിക്കുന്നത്.

സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നല്‍കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്‌സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബാങ്കിങ് വിവരങ്ങള്‍ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാനുമാണ് സാധ്യതയെന്ന് കേരള പൊലീസ് വ്യക്തമാക്കി.

കോവിഡ് കാലത്ത് ഇതിനോടകം തന്നെ നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒഎല്‍എക്‌സുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

Test User: